Connect with us

india

വാഹന വില്‍പ്പന കേന്ദ്രത്തില്‍ ഒരു എലി കാരണം ഉണ്ടായത് 1 കോടി രൂപയുടെ നഷ്ടം

വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ മൂഷീറാബാദില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംഭവിച്ച ഒരു കോടി നഷ്ടം കണക്കാക്കുന്ന തീപിടുത്തത്തിന് കാരണം ഒരു എലി. ഈ സ്ഥലത്തെ ഒരു വാഹന വില്‍പ്പന കേന്ദ്രത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 8ന് തീപിടുത്തമുണ്ടായത്. ആദ്യഘട്ടത്തില്‍ തന്നെ തീപിടുത്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തീപിടിക്കുന്ന വസ്തക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് സിസിടിവി ദൃശ്യങ്ങളിലേക്ക് അന്വേഷണം നീങ്ങിയത്.

ഇതില്‍ നിന്നാണ് തീപിടുത്തത്തിലെ വില്ലന്‍ എലിയാണ് എന്ന് കണ്ടെത്തിയത്. വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു. ഇവിടെ തീപിടിച്ചതിന്റെ ഫലമായി ഉണ്ടായ ചൂടും പുകയും മൂലം അതിന് അടിയിലെ നിലയിലും തകരാര്‍ പറ്റിയിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നു.

ട്രൂത്ത് ലാബ് എന്ന സ്വകാര്യ അന്വേഷണ സംഘമാണ് ഈ വാഹന വില്‍പ്പന കേന്ദ്രം തീപിടിച്ച സംഭവം അന്വേഷിച്ചത്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ഹൈട്രോ കാര്‍ബണിന്റെ സാന്നിധ്യം സംഭവ സ്ഥലത്ത് ഉണ്ടായില്ലെന്ന് പറയുന്നു. ഇതിലൂടെ തന്നെ വസ്തുക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന അനുമാനത്തിലെത്തിയെന്നാണ് ഇവര്‍ പറയുന്നത്.

രാവിലെ ഓഫീസില്‍ എത്തിയ ഒരു ജീവനക്കാരി രാവിലെ 10 മണിയോടെ പതിവുപോലെ ഓഫീസിലെ പൂജ വിളക്ക് കത്തിച്ചു. അന്ന് രാത്രി 11.55 ഓടെ ഒരു എലി കത്തുന്ന ഒരു സാധനം കടിച്ചുപിടിച്ച് ഓഫീസിലെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ എത്തുന്നു. രാവിലെ തെളിയിച്ച ദീപത്തിലെ ഒരു തിരിയാകാം അത് എന്നാണ് കരുതുന്നത്. അത് എലി അവിടെയുള്ള കസേരയില്‍ ഇടുന്നു. 12.06 ഓടെ കസേര കത്തുവാന്‍ തുടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ സമയത്ത് തന്നെ അവിടെയുള്ള എന്തിലെക്കോ തീ പടര്‍ന്ന് ഒരു പൊട്ടിത്തെറിയുണ്ടാകുന്നു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending