അഹമ്മദാബാദ്: ഗുജറാത്തിലെ റിലയന്‍സ് റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ജാംന നഗറിലെ റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്. വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

reliance-jamnagar-refinery_650x400_81479970738