നിലമ്പൂര്‍: മലപ്പുറത്ത് നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഉച്ചയോടെ പടുക്ക വനമേഖലയിലാണ് സംഭവം. ആന്ധ്ര സ്വദേശി ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍. മൂന്നാമന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഉള്‍പ്പെടുന്നതായാണ് വിവരം. തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെയാണ് പൊലീസ് ഏറ്റുമുട്ടല്‍ നടത്തിയത്.