gulf

ഗള്‍ഫ് നാടുകളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

By webdesk14

January 27, 2023

അബുദാബി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ അംബാസ്സഡര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്ത പരിപാടി വര്‍ണ്ണാഭമായിരുന്നു. വിവിധ സംഘടനാ പ്രതിനിധികളും വാണിജ്യ-വ്യവസായ പ്രമുഖരും സംബന്ധിച്ചു.

ഇന്ത്യന്‍ എംബസി അബുദാബിയില്‍ ഒരുക്കിയ പരിപാടിയില്‍ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ മുഖ്യാഥിതിയായിരുന്നു.  ഇന്ത്യൻ അംബാസഡർ സഞ്ജയ്‌ സുധീർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

അമ്പതോളം രാജ്യങ്ങളിലെ അംബാസ്സഡര്‍മാരും പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ വിവിധ കാലാപരിപാടികള്‍ അരങ്ങേറി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങി വിവിധ സംഘടനാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി.