X
    Categories: Views

എസ്.പിയില്‍ ഭിന്നത മുറുകി; ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

ലക്‌നൗ:ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവടക്കം നാലു പ്രമുഖ മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് നീക്കി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് അഖിലേഷിന്റെ തീരുമാനം. പുറത്താക്കിയ നാലുപേരെ യോഗത്തിന് വിളിച്ചിരുന്നില്ല.

മുന്‍ നേതാവ് അമര്‍സിങിനെ തിരിച്ചെടുത്തത് മുതല്‍ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തിയത്. അമര്‍സിങിനോട് വിധേയത്വം കാണിക്കുന്ന ഒരാളും തന്റെ മന്ത്രിസഭയില്‍ തുടരില്ലെന്നും, ആരെങ്കിലും എന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും അഖിലേഷ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ ഈയിടെ ശിവ്പാല്‍ യാദവ് കൂടുതല്‍ പിടിമുറുക്കിയിരുന്നു. മുലായം ശിവ്പാലിനൊപ്പം ചേര്‍ന്നതോടെ അഖിലേഷിനോട് അടുത്ത പലരെയും ശിവ്പാല്‍ വെട്ടിനിരത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അഖിലേഷിന്റെ വെട്ടിനിരത്തല്‍.

Web Desk: