കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് ബേബി കുമാരി. ട്വിറ്ററിലൂടെയാണ് ബേബി കുമാരിയുടെ പ്രതികരണം.

‘ഒരു നിമിഷം, താങ്കളാരാണ്?’ എന്നാണ് റിഹാനയോട് ബേബി കുമാരിയുടെ പ്രതികരണം. ബീഹാര്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും മുന്‍ എംഎല്‍എയുമാണ് ബേബി കുമാരി. ഇതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ബേബി കുമാരിക്കെതിരെ വന്നിട്ടുള്ളത്.

‘അവര്‍ റിഹാന, നൂറ് മില്യണ്‍ ഫോളോവേഴ്സ് ട്വിറ്ററിലുണ്ട്, മോഡിജിയേക്കാള്‍ അധികം, 600 മില്യണ്‍ ഡോളറിന്റെ സമ്പാദ്യം. ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍. ഫോര്‍ബ്സിന്റെ ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടം നേടിയ സെലിബ്രിറ്റി. ടൈംസിന്റെ ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള 100 പേരില്‍ ഇടം നേടിയവര്‍. ഇനി പറയൂ നിങ്ങളാരാണ്’, പാട്രിക് മാലിക്കെന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.