കോഴിക്കോട്: നവമാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. അടുത്തിടെ റിമ പങ്കുവെച്ച അനുഭവം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ വിവാദ രംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക രാധിക ആപ്‌തെയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചിരുന്നു. ഇതിന് ചുട്ടമറുപടിയാണ് ആപ്‌തെ നല്‍കിയത്. ഈ സംഭവം പ്രതിപാദിച്ചാണ് റിമ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. തന്റെ ആദ്യ ചിത്രമായി ഋതുവിലെ മദ്യപാന രംഗങ്ങള്‍ അഭിനയക്കുന്നതിന് പ്രത്യേക പരിശീലനം നേരിടേണ്ടി വന്നോ എന്ന് തന്നോട് ഒരു ടിവി ചാനല്‍ ചോദിച്ചിരുന്നുവെന്നാണ് റിമ പറയുന്നത്. തോപ്പില്‍ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോടും ഇതെ ചോദ്യം ആവര്‍ത്തിക്കുമോ എന്നും ചോദിച്ച റിമ, ഇല്ല എന്നാവും മറുപടിയെന്നും വ്യക്തമാക്കുന്നു. പോസ്റ്റിന് താഴെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.