gulf
റിയാദ് കെഎംസിസി മൂന്നാംഘട്ട സുരക്ഷാ പദ്ധതി കാമ്പയിന് തുടങ്ങി
കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (202122) അംഗത്വ കാമ്പയിന് ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയില്‍ ചേര്‍ന്ന ചടങ്ങില്‍ സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അപേക്ഷാ ഫോറം മുഹമ്മദ് കണ്ടകൈക്ക് നല്കി നിര്‍വ്വഹിച്ചു
സ്വന്തം ലേഖകന്‍
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (202122) അംഗത്വ കാമ്പയിന് ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയില്‍ ചേര്‍ന്ന ചടങ്ങില്‍ സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അപേക്ഷാ ഫോറം മുഹമ്മദ് കണ്ടകൈക്ക് നല്കി നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു പി മുസ്തഫ അധ്യക്ഷനായിരുന്നു.
റിയാദ് കെ എം സി സി 2019ല്‍ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിക്ക് പത്ത് ലക്ഷം രൂപയാണ് നല്കി വരുന്നത്. ഇതിനകം മരണപ്പെട്ട പത്ത് അംഗങ്ങള്‍ക്ക് അവരുടെ വിഹിതം ആശ്രിതര്‍ക്ക് കൈമാറിയതായി ഭാരവാഹികള്‍ പറഞ്ഞു. കിഡ്നി, ക്യാന്‍സര്‍ പോലെയുള്ള വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന 7 പേര്‍ക്ക് ചികിത്സാ സഹായവും നല്കി.
പതിറ്റാണ്ടുകളായി മരുഭൂമിയില്‍ ജീവിതം നയിച്ചിട്ടും ശൂന്യമായ കൈകളുമായാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. ചിലരാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും പേറി ഇപ്പോഴും ഗള്‍ഫ് നാടുകളില്‍ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും മൂലം ഇവരിലേറെ പേരും പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണ്. എല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ചിലര്‍ രോഗശയ്യയിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കുടുമ്പങ്ങള്‍ക്കാണ് കെ എം സി സിയുടെ ഈ പദ്ധതി തുണയാവുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. ഏറ്റവും വലിയ തുക ആശ്രിതര്‍ക്ക് നല്കുന്ന ആദ്യത്തെ പ്രവാസി സുരക്ഷാ പദ്ധതിയാണിത്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് ഈ പദ്ധതിയില്‍ അംഗമായി ചേരാം. എല്ലാ വര്‍ഷവും നിശ്ചിത തുക നല്കി അംഗത്വം പുതുക്കാനാവും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമ പ്രകാരം ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ഫറോക്കില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിനിടയില്‍ യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ പെടുന്നനെ മരണത്തിന് കിഴടങ്ങേണ്ടി വരുന്ന പ്രവാസികള്‍ക്ക് പദ്ധതി വലിയൊരു ആശ്വാസമാകും .
ആഗസ്ത് അവസാനത്തോടെ ക്യാമ്പയിന് സമാപിക്കുമെന്നും ഇത്തവണ കൂടുതല്‍ പേരെ അംഗങ്ങളാക്കി ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.
നാട്ടില്‍ പ്രയാസമനുഭവിക്കുന്ന റിയാദില്‍ നിന്നുള്ള പഴയകാല കെ എം സി സി പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്കാന് യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും യോഗത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി കെ ടി അബൂബക്കര്‍ സംഘടന റിപ്പോര്‍ട്ടും ആക്ടിങ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെക്രട്ടറി മുജീബ് ഉപ്പട വിശദീകരിച്ചു.
സെക്രട്ടറി അബ്ദുറഹ്മാന് ഫാറൂഖ് സുരക്ഷാ പദ്ധതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സുരക്ഷാ പദ്ധതിയുടെ പ്രൊമൊ വീഡിയോ സെക്രട്ടറി സിദ്ധീഖ് കോങ്ങാട് പ്രകാശനം ചെയ്തു.
വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചെയര്മാന് സിദ്ദീഖ് തുവ്വൂരും സൈബര്‍ വിങ് റിപ്പോര്‍ട്ട് വിങ് കണ്‍വീനര്‍ ഷഫീഖ് കൂടാളിയും വനിതാ വിങ് റിപ്പോര്‍ട്ട് പ്രസിഡന്റ് റഹ്മത്ത് അഷ്റഫും അവതരിപ്പിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പില്‍, റസാഖ് വളക്കൈ,നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട,, ബാവ താനൂര്‍, മാമുക്കോയ തറമ്മല്‍, വനിതാ വിങ് സെക്രട്ടറി ജസീല മൂസ സംസാരിച്ചു. അന്‍വര്‍ വാരം, ഹനീഫ മൂര്ക്കാനാട്, അഷ്റഫ് വെള്ളേപ്പാടം,ഷറഫു വയനാട്, കുഞ്ഞിപ്പ തവനൂര്‍, റഹീം ക്ലാപ്പന , ഇസ്മായില്‍ കരോളം,ജില്ല,മണ്ഡലം, എരിയ നേതാക്കള്‍ നേതൃത്വം നല്കി. സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആമുഖ പ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി സി അലി വയനാട് നന്ദിയും പറഞ്ഞു.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്ക്കിടയില് രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര് മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ത്യാഗരാജന് പെരിയസ്വാമിയും അല്‍ എയ്നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

