ചെന്നൈ: വ്യാപകമായ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണറിയുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.