Connect with us

kerala

രണ്ടത്താണിയില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
മരണപ്പെട്ടിരുന്നു

Published

on

കാടാമ്പുഴ: ദേശീയപാത രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യ മബ്‌റൂഖയാണ് മരിച്ചത്(23).

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
മരണപ്പെട്ടിരുന്നു. പടിഞ്ഞാറ്റുമുറി പാങ്ങ് മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയും ഫാതിമ സുഹ്‌റയുടേയും മകളാണ്.

kerala

ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.

Continue Reading

kerala

ബാര്‍ക് തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസെടുത്തു

ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു.

Published

on

കൊച്ചി: ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതി ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നുമാണ് മൊഴി. ഇത് മൂലം 15 കോടിയുടെ നഷ്ടം പരാതിക്കാരന്റെ ചാനലിന് ഉണ്ടായതായാണ് പരാതി.

കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് ചാനല്‍ എംഡിയുമായ ശ്രീകണ്ഠന്‍ നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്‌റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ പരാതിയില്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടത്താന്‍ ബാര്‍ക് ഉദ്യോഗസ്ഥന്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിള്‍ ചാനല്‍ ഉടമകളെ സ്വാധീനിച്ചും വന്‍ തുക നല്‍കിയും ലാന്‍ഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

ഇന്റര്‍സ്റ്റേറ്റ് ബസില്‍ ഒളിപ്പിച്ച് 72 ലക്ഷം കള്ളപ്പണം; ആന്ധ്ര സ്വദേശികള്‍ കോട്ടയത്ത് പിടിയില്‍

അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.

Published

on

കോട്ടയം: അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജന്‍ പേട്ട ഷഹര്‍ഷാവാലി (25), ഷേക്ക് ജാഫര്‍വാലി (59) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലാണ് രണ്ടുപേരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിന്റെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും പണത്തെയും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും, പണത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

Continue Reading

Trending