കൊല്ലം: ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. കരുനാഗപ്പള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമില്ല.

ഇന്നു വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ചെന്നൈ മെയിലിന്റെ പുറകിലത്തെ ബോഗികളാണ് വേര്‍പ്പെട്ട് പോയത്. എന്നാല്‍ ട്രെയിന്‍ ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ ഓടി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ പ്രതി ട്രെയിന്‍ തിരികെ വന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്തു.

ബോഗികള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അഞ്ചരയോടെ ട്രെയിന്‍ വീണ്ടും യാത്ര തിരിച്ചു.