kerala

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; 50 ഓളം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

By webdesk15

March 28, 2023

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു അമ്പതിലധികം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു. നിലക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം നടന്നത്. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.