ബംഗളുരു: ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറില്‍ അംഗങ്ങളായവര്‍ക്ക് തൂങ്ങിചാകാന്‍ കഴിയുമോ എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. വാക്‌സിന്‍ അപര്യാപ്തതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സദുദ്ദേശ്യത്തോട് കൂടിയുള്ളതാണ്. എന്നാല്‍ ഇതുവരെ ഉത്പാദിപ്പിക്കാന്‍ പോലും കഴിയാത്ത അളവില്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടി ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? തൂങ്ങിചാകാന്‍ കഴിയുമോ? മന്ത്രി വാര്‍ത്താലേഖകരോട് ചോദിച്ചു.