More
സര്‍ജിക്കല്‍ സ്‌ട്രൈക്ക്: മോദിയുടെ പ്രസ്താവനയിലെ വിഡ്ഢിത്തം ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട്
പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ലണ്ടനില്‍ ഒരു പൊതുചടങ്ങില്‍ ശ്രോതാക്കളുമായി സംവദിക്കവെയാണ് മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് ‘വെളിപ്പെടുത്തല്‍’ നടത്തിയത്. ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാക് തീവ്രവാദികളെ വധിച്ച ശേഷം, മൃതദേഹങ്ങള്‍ എടുത്തു കൊണ്ടുപോകാന്‍ താന്‍ ഫോണ്‍ വഴി പാകിസ്താനെ അറിയിക്കാന്‍ ശ്രമിച്ചുവെന്ന മോദിയുടെ പ്രസ്താവനയിലെ അബദ്ധമാണ് സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ചെയ്യുന്നത്.
2016 സെപ്തംബര്‍ 28-ന് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ മണ്ണിലുള്ള ഏഴ് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സൈന്യം ഇത്തരമൊരു ആക്രമണം നടത്തിയെന്നും നിരവധി ഭീകരരെ വധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, അതിര്‍ത്തിയില്‍ നിന്നു നടത്തിയ വെടിവെപ്പിനെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു വിളിച്ച് മാധ്യമ ശ്രദ്ധ നേടാനാണ് ഇന്ത്യാ സര്‍ക്കാര്‍ ശ്രമിക്ുകന്നത് എന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
യഥാര്‍ത്ഥത്തില്‍ സൈന്യം നടത്തിയത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നതിനിടെയാണ് ലണ്ടനില്‍ വെച്ച് മോദി ‘ഭാരത് കി ബാത്ത്, സബ് കെ സാഥ്’ എന്ന പരിപാടിയില്‍ ഇതേപ്പറ്റി സംസാരിച്ചത്.
‘പാകിസ്താനെ വിളിച്ച് നമ്മള്‍ ചെയ്ത കാര്യം (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) അറിയിക്കണമെന്നും അവര്‍ക്ക് സമയമുണ്ടെങ്കില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവണമെന്നും പറയണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. രാവിലെ 11 മണി മുതല്‍ നമ്മള്‍ അവരെ വിളിച്ചെങ്കിലും ഫോണിന് മറുപടി നല്‍കാന്‍ അവര്‍ക്ക് ഭയമായിരുന്നു. 12 മണിക്ക് അവരുമായി സംസാരിച്ചതിനു ശേഷമാണ് മാധ്യമങ്ങളെ അറിയിച്ചത്.’
Modi, on being questioned about surgical strikes, said that he was on the phone asking Pakistan to collect their dead bodies, and nobody was willing to come on the line!🤔🙄
You fool,
'Surgical Strikes' would have left Paki casualties on the Pak side, and not on the Indian side!— Sanjiv Bhatt (IPS) (@sanjivbhatt) April 19, 2018
മോദിയുടെ പ്രസ്താവനയിലെ ‘മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍’ എന്ന ഭാഗം ഉദ്ധരിച്ചാണ് സഞ്ജീവ് ഭട്ട് മോദിയെ പരിഹസിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നടത്തിയതെങ്കില്‍ മൃതദേഹങ്ങള്‍ പാകിസ്താന്റെ ഭാഗത്താണ്, ഇന്ത്യയിലല്ല ഉണ്ടാവുക എന്നാണ് ഭട്ടിന്റെ പരിഹാസം.
‘സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പറ്റി ചോദിച്ചപ്പോള്‍, മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ പാകിസ്താനെ വിളിച്ചു പറഞ്ഞെന്നും അവര്‍ അതിന് തയ്യാറായില്ലെന്നുമാണ് പറഞ്ഞത്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്താന്റെ ഭാഗത്താണ് മരണങ്ങള്‍ ഉണ്ടായിക്കിയിട്ടുണ്ടാവുക. ഇന്ത്യയിലല്ല.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചത്.
kerala
ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.
ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.
Film
നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.
പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
kerala
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.
അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

