Video Stories
അമ്മക്കു പിന്നാലെ ചിന്നമ്മ

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് എത്തിയ ശശികല, ‘അമ്മ’യുടെ വിടവാങ്ങലിലൂടെ പോയസ് ഗാര്‍ഡനിലും അണ്ണാഡിഎംകെയിലും അധികാര കേന്ദ്രമാവുകയാണ്. അണ്ണാഡിഎംകെ രാഷ്ട്രീയത്തില്‍ ഇനി ശശികല എന്ന ചിന്നമ്മയുടെ ഊഴമാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ശശികലയും കുപ്രസിദ്ധമായ അവരുടെ ‘മന്നാര്‍ഗുഡി മാഫിയ’യും എഐഡിഎംകെയില്‍ പിടിമുറുക്കിയെന്നതാണ് അധികാരകേന്ദ്രത്തിലേക്കുള്ള സ്ഥാനാരോഹണ നീക്കം വ്യക്തമാക്കുന്നത്. ജയലളിത ബാക്കിവെച്ച സ്ഥാനങ്ങളിലേക്ക് ശശികലയുടെ പട്ടാഭിഷേകത്തിനായി ഒരു വിഭാഗം ശക്തമായി ചരടുവലിച്ചപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ നീങ്ങുകയാണ്. പോയസ് ഗാര്ഡന് പുറത്ത് പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടെങ്കിലും ഈ പ്രതിഷേധ സ്വരങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാവില്ലെന്ന് തമിഴക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാം.
സ്വസമുദായാംഗമായ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി അര്‍ധരാത്രിയിലെ മന്ത്രിസഭ സത്യപ്രതിജ്ഞയടക്കം ശശികലയുടെ ചടുലനീക്കങ്ങളും ജയലളിതയുടെ ദുരൂഹമായ ആസ്പത്രിവാസവും തമിഴ്നാട്ടില്‍ വലിയ കഥകള്‍ക്ക് കാരണമായിട്ടുണ്ട്. ഇതാണ് ശശികല നേതൃസ്ഥാനത്തേക്കെന്ന വാര്‍ത്ത വന്നതോടെ പോയസ് ഗാര്ഡന് മുന്നിലുണ്ടായ പ്രതിഷേധത്തിന് കാരണം. എന്നാല്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം എക്കാലവും അമ്മക്കായി ഒഴിച്ചിട്ട് പുതിയ സ്ഥാനം രൂപീകരിക്കാനാണ് പാര്‍ട്ടിയിലെ തന്റെ വിശ്വസ്തരെ കൂട്ടു പിടിച്ച് ചിന്നമ്മയുടെ നീക്കം. മാനസികമായി ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനും ‘അമ്മാവിധേയത്വം’ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാനുമുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം. അതിനാല്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി പദം എന്നും ജയലളിതയില്‍ തന്നെ നിക്ഷിപ്തമാകും. ‘അമ്മ’യ്ക്ക് പേരിന് സ്ഥാനം വിട്ടുകൊടുത്ത് ഇനി പാര്‍ട്ടിയെ നയിക്കുക അഡീഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ‘ചിന്നമ്മയാവും.
ജയലളിതയുടെ വിശ്വസ്തയായ തോഴി ശശികല നടരാജന് അമ്മയുടെ അന്ത്യയാത്രയില്‍ നിഴലുപോലെ ഒപ്പം നിന്നപ്പോള്‍ തന്നെ അണ്ണാഡിഎംകെയിലെ അധികാരകേന്ദ്രം ചിന്നമ്മയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. വിവാദങ്ങളും പുറത്താകലും പുനസമാഗമവും ചേര്‍ത്ത് പിടിക്കലുമെല്ലാമായി ജയലളിതക്കൊപ്പം ശശികല വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ സാന്നിധ്യമായി ശശികലയുണ്ടായിരുന്നു. ജയലളിതയുടെ കഥയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല.
അമ്മയുടെ നിഴലായി നിന്ന അധികാര കേന്ദ്രമായ ശശികലക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നുള്ളതിന് തെളിവാണ് അടിക്കടി മുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കം മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ശശികലയെ സന്ദര്‍ശിക്കാനെത്തുന്നത്. 132 എം.എല്‍.എമാരില്‍ 102 പേര് ചിന്നമ്മയോടൊപ്പം നില്‍ക്കുന്നവരാണ്. ജയലളിതയുടെ തോഴിയായി ശശികലയുടെ വളര്‍ച്ച പൊടുന്നനെയായിരുന്നു. വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ മാറ്റം ഏവരേയും അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്.
ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്കി. അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. അങ്ങനെ വീഡിയോ പിടിക്കാനെത്തിയ ശശികല ജയയുടെ മരണത്തോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ മുഖചിത്രമാവുകയാണ്. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു. വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്കരമായി. ശശികലയുടെ മരുമകന് സുധാകരന് ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകര വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത ഉറക്കെ പറഞ്ഞു.പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല.
ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി. പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പിന്നീട് ശശികലയുടെ സ്ഥാനത്തിന് വലിയ തോതില്‍ ഇളക്കം തട്ടിയത് 2011ലാണ്. മൂന്നാമത് അധികാരത്തിലെത്തിയ ജയ ശശികലയേയും പരിവാരങ്ങളേയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി. ‘നമതു എംജിആര്‍’ പബ്ലിഷര്‍ പദവി ശശികലയില്‍ നിന്ന് തിരിച്ചെടുത്ത് ‘മന്നാര്‍ഗുഡി’ സംഘത്തിനെതിരെ ശക്തമായ നടപടികളാരംഭിച്ചു. പക്ഷേ പിന്നീട് വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ശശികല തിരിച്ചുവന്നു ജയക്ക് അരികിലേക്ക്. അതും ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച്. കരുണാനിധി ചേരിയിലെ നടരാജനെ ഒരു പടി അകലം നിര്‍ത്തിയ ജയക്ക് അരികിലെത്താന്‍ നടരാജനെ ഉപേക്ഷിച്ചായിരുന്നു ശശികലയുടെ മടക്കം.
തിരിച്ചു വരവും പോയസ് ഗാര്‍ഡനിലെ താമസവും എല്ലാം വളരെ വേഗം പഴയരീതിയിലായി. ജയലളിത എന്ന നേതൃപാടവവും മേധാശക്തിയും കൂര്‍മ്മ ബുദ്ധിയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമിയാവുക എന്നതാണ് ശശികലയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഇപ്പോള്‍ ഉയരുന്ന മുറുമുറുപ്പുകള്‍ മുന്നോട്ടുള്ള വഴി റോസാപ്പൂക്കളുടേതായിരിക്കില്ലെന്ന് ശശികലയ്ക്കുള്ള മുന്നറിയിപ്പുമാണ്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു