Connect with us

kerala

സത്യമേവ ജയതേ ഏകദിന ശില്പശാല ശ്രദ്ധേയമായി

ശില്പശാലയുടെ ഉദ്ഘാടനം എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു.

Published

on

സത്യമേവ ജയതേ പരിശീലന പരിപാടി എസ് ശ്രീചിത്ത് ഉദ്ഘാടനം ചെയ്യുന്നു.

ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച സത്യമേവ ജയതേ ഏകദിന ശില്പശാല ശ്രദ്ധേയമായി. വ്യാജവാർത്ത നിർമ്മിതിക്കെതിരെ ജാഗ്രത പുലർത്താനും സാമൂഹ്യമായ അവബോധം സൃഷ്ടിക്കാനും വളണ്ടിയർമാരെ പ്രാപ്തരാക്കുന്ന മുഖ്യമന്ത്രിയുടെ പത്തിന കർമ പരിപാടിയിൽ പെട്ട ബോധവൽക്കരണ പരിപാടിയാണ് സത്യമേവ ജയതേ. ഇത് ഈ വരുന്ന ക്രിസ്തുമസ് അവധിക്കാലത്ത് തുടങ്ങുന്ന എൻ എസ് എസ് സപ്തദിന ക്യാമ്പിൽ നടപ്പിലാക്കാനുള്ള പരിശീലനമാണ് നൽകിയത്.

ശില്പശാലയുടെ ഉദ്ഘാടനം എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു. ഗവ സംസ്കൃതം എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി പി സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ എ വി സുജ, പി.എം സുമേഷ്, വി കെ ഷിജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ കെ ഷാജി, സി കെ ജയരാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്

Published

on

കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നത്. ലോകത്തിന് മാതൃകയെന്ന് നമ്മൾ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം.

സ്വാഭാവികമായി സ്വീകരിക്കേണ്ട മുൻകരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ന് വെച്ചാൽ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നർത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവർത്തനം നടത്താൻ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുർബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നു.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് വിഷയങ്ങൾ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സർക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സർക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

Published

on

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടി.കെ അഷ്റഫിനെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതികാര നടപടി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്‌റഫ്.

Continue Reading

kerala

കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു

Published

on

ജീവൻ രക്ഷിക്കാനായി ചികിത്സ തേടിയെത്തിയ സ്ത്രീ സർക്കാർ അനാസ്ഥയുടെ ഇരയായി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്.

കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്‌സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് മന്ത്രി വീണ ജോർജ്ജ് നേരത്തെ പറഞ്ഞത്. എന്നാൽ പിന്നീടുള്ള തിരച്ചിലിനിടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണ കാരണം. രണ്ടര മണിക്കൂറാണ് യുവതി കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നത്.

Continue Reading

Trending