അഷ്റഫ് വേങ്ങാട്ട്

റിയാദ് :രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും മൂന്ന് മാസ കാലാവധിയില്‍ പുതുക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇത് സംബന്ധിച്ച് അഞ്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചുമതല നല്‍കി.ത്രൈമാസ കാലാവധിയില്‍ ഇഖാമ അനുവദിക്കാനും പുതുക്കാനുമുള്ള തീരുമാനം നടപ്പിലാക്കുന്ന സമയം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ രാജാവ് ചുമതലപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ധനമന്ത്രാലയം, പെട്രോളിതര വരുമാന വികസന കേന്ദ്രം തുടങ്ങിയ വിഭാഗങ്ങള്‍ ഏകോപനത്തിലൂടെ കാര്യങ്ങള്‍ നടപ്പിലാക്കും.