Connect with us

gulf

സഊദി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഡിസംബര്‍ അവസാനത്തില്‍ തുടക്കമാകും

സഊദി ടെലിവിഷനുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കവെയാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്ന സമയത്തെ കുറിച്ച് ഡോ. ഹാനി വ്യക്തമാക്കിയയത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് സഊദിയില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ഡിസംബര്‍ അവസാനത്തോടെ നല്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തുന്ന വാക്‌സിന്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെപ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞതായും ഈ മാസാവസാനം തന്നെ കുത്തിവെപ്പ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഗ്ദാര്‍ പറഞ്ഞു.

സഊദി ടെലിവിഷനുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കവെയാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്ന സമയത്തെ കുറിച്ച് ഡോ. ഹാനി വ്യക്തമാക്കിയയത്. അതെ സമയം സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അന്തിമ പരിശോധന കൂടി ബാക്കിയുണ്ടെന്ന് നേരത്തെ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വാക്‌സിന്‍ രാജ്യത്തെത്തി കഴിഞ്ഞാല്‍ പ്രതിരോധ മരുന്നിന്റെ ഗുണനിലവാരം സാമ്പിളെടുത്ത് അതോറിറ്റി പരിശോധിക്കും.

ഫൈസര്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് കോവിഡ് പ്രതിരോധ മരുന്നിന് എസ് എഫ് ഡി എ അംഗീകാരം നല്‍കിയത്. മരുന്ന് ഇറക്കുമതി ചെയ്യാന്‍ രണ്ടാഴ്ച്ച മുമ്പേ ഫൈസര്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സഊദി.പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്‌സിന്‍ നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

Trending