ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് മരിച്ചു. ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന മഞ്ജു ദിനു (36) ആണ് കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്. കണ്ണൂര്‍ കുടിയാന്മല സ്വദേശിനിയാണ്. ഭര്‍ത്താവ് ദിനു തോമസും മൂന്നു മക്കളും നാട്ടിലാണ്.

മഞ്ജു പത്തു വര്‍ഷമായി സഊദിയിലുണ്ട്. നാഷനല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാലു വര്‍ഷമായി. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.