gulf
ഇന്ത്യയിലെ കോവിഡ് വ്യാപനം; യാത്രാവിലക്ക് സഊദി തുടര്‍ന്നേക്കുമെന്ന് സൂചന
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്
അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രാവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്. നിലവില്‍ ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും അനുമതി നിഷേധിച്ചത് എന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന സഊദി എയര്‍ലൈന്‍സടക്കം ശ്രമിച്ചിരുന്നു. ഇതെല്ലം റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു . ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സഊദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നിലപട് അവര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി സഊദി പുനരാരംഭിച്ചിരുന്നു. ഓരോ രാജ്യങ്ങളിലെയും കോവിഡ് പശ്ചാത്തലം പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുകയെന്ന് അന്ന് തന്നെ സഊദി ആഭ്യന്തര, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റേതായി പുറത്തിറങ്ങിയ ഒരു സര്‍ക്കുലര്‍ ഏറെ ആശയ കുഴപ്പമുണ്ടാക്കിയിരുന്നു . ഈ സര്‍ക്കുലറിന്റെ ആധികാരികതയെ കുറിച്ച് അവ്യക്തത നിലനില്‍ക്കേ നാട്ടിലെ ചാനലുകളിലും പത്രങ്ങളിലും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. സഊദിയിലെ മലയാള പത്രങ്ങളടക്കം മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത സ്ഥലം പിടിച്ചിരുന്നില്ല. സഊദി വാര്‍ത്ത ഏജന്‍സിയോ ഏവിയേഷന്റെ വെബ്‌സൈറ്റിലോ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വാട്‌സ്ആപ്പില്‍ പ്രചരിച്ച ഈ സര്‍ക്കുലറിലെ വിവരങ്ങള്‍ വെച്ച് നാട്ടിലെ മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്തത് സഊദിയിലുള്ള പ്രവാസികളെയും ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയിലേക്കും തിരിച്ച് സഊദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്നായിരുന്നു വാര്‍ത്ത.
സഊദി ഭരണകൂടം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത് മുതല്‍ ഇതേവരെ ഇന്ത്യയിലേക്കും തിരിച്ചും സാധാരണ ഗതിയിലുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയിലേക്ക് സഊദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണ് . കൂടാതെ പ്രത്യേക അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് തുടരുന്നതില്‍ യാതൊരു നിയമ തടസ്സമില്ലെന്നാണ് എംബസിയും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുള്ളത് . ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയ ശേഷവും കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേ ഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.
ഭാഗികമായി സഊദി അതിര്‍ത്തികള്‍ തുറന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ സഊദിയിലേക്ക് മടങ്ങാനൊരുങ്ങിയ നിരവധി പേര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ സഊദി ജവാസാത്ത് നല്‍കിയ സൗജന്യ സംവിധാനം വഴി താത്കാലികമായി പുതുക്കിയിരുന്നെങ്കിലും അവയുടെ കാലാവധിയും സെപ്റ്റംബര്‍ മുപ്പതോട് കൂടി അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട് ആറ് മാസം മുതല്‍ പത്ത് മാസം വരെ നാട്ടില്‍ കുടുങ്ങിയവരാണ് മിക്ക പ്രവാസികളും. യാത്രക്കുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ ജോലിയെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടിലുള്ള പ്രവാസികള്‍. ഏതായാലും വിദഗ്ധ സമിതിയുടെ അനുമതിയും കാത്ത് കഴിയുകയാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍. ഇന്ത്യയിലെ കോവിഡ് സ്ഥിതി വിലയിരുത്തിയാകും വിമാന സര്‍വീസുകളുടെ കാര്യത്തില്‍ സമിതിയുടെ അന്തിമ തീരുമാനം.
അതേസമയം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പ്രവേശിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വഴി സഊദിയില്‍ പ്രവേശിക്കാനാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ വെയ്‌സ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന കര, വ്യോമ അതിര്‍ത്തി സഊദി തുറന്ന ശേഷം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സഊദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതു സാധ്യമല്ലെന്നാണ് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചത്. യാത്രാ വിലക്ക് നീക്കിയ ഉടന്‍ പ്രധാനമായും ചില കമ്പനികളാണ് അവരുടെ അത്യാവശ്യ ജീവനക്കാരെ കേരളത്തില്‍നിന്ന് മുംബൈദുബായ് വഴി സഊദിയിലെത്തിച്ചത്.
ഇനിമുതല്‍ ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവരാണെങ്കില്‍ ദുബായിലെത്തി രണ്ടാഴ്ച കൊറന്റൈനില്‍ താമസിച്ച ശേഷമേ സഊദിയിലേക്ക് യാത്ര തുടരാന്‍ സാധിക്കുകയുള്ളൂവെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് .നാട്ടില്‍ നിന്നെടുത്ത കോവിഡ് ടെസ്റ്റ് കൂടാതെ 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ദുബായില്‍ നിന്ന് എടുക്കേണ്ടി വരും. നിലവില്‍ ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മുമ്പില്‍ ഈ വഴിയും തല്‍ക്കാലം അടയുമെന്നതാണ് വസ്തുത.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
-
india13 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF14 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala12 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala3 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി

