അഷ്‌റഫ് വേങ്ങാട്ട്

റിയാദ് വിശുദ്ധ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നിര്‍ധനരായവരെ കണ്ടെത്തി
സഊദിയുടെ റമദാന്‍ കിറ്റ് വിതരണം ഇന്ത്യയിലും തുടങ്ങി . കിംഗ് സല്‍മാന്‍ ഇഫ്താര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യയിലെ നിര്‍ധനരായ 80000 ത്തിലധികം കുടുംബങ്ങള്‍ക്കാണ് സഊദിയുടെ റമദാന്‍ കിറ്റ് വിതരണം .ഡല്‍ഹിയിലെ സഊദി എംബസി റിലീജ്യസ് അറ്റാഷെ ഓഫീസ് മുഖേനയാണ് സഊദി ഇസ്‌ലാമികകാര്യ മന്ത്രാലയം കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഈ കിറ്റുകളുടെ വിതരണമുണ്ടാകും. ഇന്ത്യയിലെ സഊദി അംബാസഡര്‍ ഡോ. സഊദ് അല്‍ സഅത്തിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക് സെന്ററുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് സഊദി എംബസി റിലീജ്യസ് അറ്റാഷെ ശൈഖ് ബദ്ര്‍ അല്‍ അനസി പറഞ്ഞു.നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപഹാരമായി നാലായിരത്തിലേറെ കുടുംബങ്ങള്‍ക്ക് നാല് ടണ്‍ ഈത്തപ്പഴം വിതരണം ചെയ്തിരുന്നു.