X
    Categories: News

സഊദി വിസ: സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത ടെസ്റ്റ് പാസാകണം

സഊദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ചില പ്രൊഫഷനുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത തെളിയിക്കണമെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍. വിസയടിക്കണമെങ്കിന്‍ യോഗ്യത ടെസ്റ്റ് പാസാകണം.

29 തൊഴിലുകള്‍ ലിസ്റ്റ് ചെയ്തുവെങ്കിലും ഇലക്ട്രിഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍, എ സി ടെക്‌നിഷ്യന്‍, ഓട്ടോമാറ്റിവ് മെക്കാനിക്ക്, ഓട്ടോമാറ്റിവ് ഇലക്ട്രിഷ്യന്‍ തുടങ്ങിയ പ്രൊഫഷനുകള്‍ക്കാണ് ഇപ്പോള്‍ യോഗ്യത പരീക്ഷ പാസാകേണ്ടതെന്ന് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതായാണ് വിവരം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ വിസയില്‍ വരുന്നവര്‍ക്കാണ് വെബ്‌സൈറ്റ് വഴി ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് ഇതിന്റെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രണ്ടിടത്തും രണ്ട് വീതം സെന്ററുകളാണുള്ളതെന്നുമാണ് ഈ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ഏതെല്ലാം തൊഴിലുകള്‍ക്കാണ് യോഗ്യത പരീക്ഷ എഴുതേണ്ടതെന്നും എന്തൊക്കെയാണ് യോഗ്യതയായി കാണിക്കേണ്ടതെന്നും വരും ദിവസങ്ങളില്‍ വ്യക്തത വരും .

അതേസമയം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത ടെസ്റ്റ് പാസാകണമെന്നും അല്ലാത്തവ സ്വീകരിക്കില്ലെന്നും ട്രാവല്‍ ഏജന്റുമാര്‍ക്ക് കോണ്‍സുലേറ്റ് വിവരം നല്‍കിയിതായും റിപ്പോര്‍ട്ടുണ്ട്.

webdesk11: