ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും നല്‍കിയ പുനപരിശോധനാ ഹര്‍ജി നവംബര്‍ 11ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കും. ദീപാവലി അവധിക്ക് ശേഷം കട്ജുവുമായി സംവദിക്കാമെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന് കണ്ടാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ് പുനപരിശോധനാ ഹര്‍ജിയും പരിഗണിക്കുന്നത്.