Connect with us

Film

നിര്‍മാതാവ് വി.എ ദുരൈക്ക് കൈതാങ്ങായി നടന്‍ രജനികാന്ത്

നിര്‍മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്‍ രജനികാന്ത്

Published

on

നിര്‍മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന്‍ രജനികാന്ത്. ദുരൈയുമായി ഫോണില്‍ സംസാരിക്കുകയും ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചാതായും റിപ്പോര്‍ട്ട്. കൂടാതെ ജയിലറിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം നേരില്‍ കാണുമെന്ന് ഉറപ്പ് നല്‍കിട്ടുണ്ട്. രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ബാബയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു വി.എ ദുരൈ. രജനിയുമായി അടുത്ത ബന്ധമാണ് ദുരൈക്കുള്ളത്. ബാബ പൂര്‍ത്തിയായതതിന് ശേഷം 51 ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്നും തങ്ങളുടെ സൗഹൃദത്തിന് നാല്‍പ്പത് വര്‍ഷത്തിലധികം ബന്ധമുണ്ടെന്നും ദുരൈ മുമ്പൊരിക്കല്‍ പറഞ്ഞിറുന്നു. ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് വീഡിയോ പുറത്തുവന്നതോടെയാണ് വി.എ ദുരൈയുടെ അവസ്ഥ പുറംലോകമറിഞ്ഞത്. താമസിക്കാന്‍ വീടില്ലാത്ത ഇദ്ദേഹം സാലിഗ്രാമത്തിലെ സുഹൃത്തിന്റെ കൂടെയാണ് കഴിയുന്നത്. നടന്‍ സൂര്യ ചികിത്സക്കായി സഹായം നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

Published

on

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകന്‍ ഹന്‍സല്‍ മേത്തയാണ് ട്വീറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

മരണ കാരണത്തെക്കുറിച്ച് വ്യക്തമായ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മര്‍ദാനി, പരീണീത, ഹെലികോപ്റ്റര്‍ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍.

Continue Reading

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Celebrity

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു

Published

on

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.

Continue Reading

Trending