Connect with us

crime

ഇന്‍സ്റ്റാഗ്രാം പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തു; വന്നത് മറ്റൊന്ന്; പരാതി അയച്ചിട്ടും ഫലമില്ല; വഞ്ചിതനായി യുവാവ്

Published

on

ഇൻസ്റ്റാഗ്രാമില്‍ പരസ്യം കണ്ട് ഓണ്‍ലൈൻ മുഖേന പര്‍ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്‍ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്‍ 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്‍ എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്‍ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്‍ സ്വദേശി നിസാര്‍.

ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്‍ലൈൻ പര്‍ച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേണ്‍ അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാല്‍ തന്നെ തനിക്ക് ലഭിച്ച കവര്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്‍ പറയുന്നു. പകുതിയില്‍ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്‍ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.

കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്‍ തനിക്കു കൊറിയറായി വന്ന ഫോണ്‍ കവര്‍ ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്‍ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending