X

ഭവന വായ്പ പലിശയില്‍ കാല്‍ ശതമാനം കൂടി കുറവുവരുത്തി എസ്ബിഐ; പുതിയ നിരക്ക് ഇങ്ങനെ

ഡല്‍ഹി: ഭവന വായ്പ പലിശയില്‍ കാല്‍ശതമാനം കുറവുവരുത്തി എസ്ബിഐ. 75ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയുംവേണം.

ഇതോടെ 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90ശതമാനമായി കുറഞ്ഞു. അതിനുമുകളിലുള്ള വായ്പയ്ക്ക് ഏഴ് ശതമാനവുമാകും പലിശ.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതല്‍ 20വരെ ബേസിസ് പോയന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതല്‍ രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം.

വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്. സ്വര്‍ണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ.

web desk 3: