Connect with us

india

കേരള സ്റ്റോറി പ്രദര്‍ശനം തടയണം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള സ്‌റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, ബംഗാള്‍, സര്‍ക്കാരുകള്‍ക്ക് സുപ്രീകോടതി നോട്ടീസ് അയച്ചിരുന്നു

Published

on

‘ദ കേരള സ്‌റ്റോറി’യുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി സുപ്രീംകോടതി 3 തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. സിനിമ പ്രദര്‍ശനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചപ്പോഴാണ് ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.

അതേസമയം കേരള സ്‌റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, ബംഗാള്‍, സര്‍ക്കാരുകള്‍ക്ക് സുപ്രീകോടതി നോട്ടീസ് അയച്ചിരുന്നു. ഈ മാസം 5നാണ് സിനിമ റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേര്‍ക്കുന്നുവെന്നാണ് സിനിമയുടെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തില്‍ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തിലും രാജ്യത്തിന്റെ പലയിടങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ ഭാഗമായി ‘മൂന്ന് പെണ്‍കുട്ടികളുടെ കഥ’ എന്ന് തിരുത്തേണ്ടതായി വന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സഖ്യകക്ഷികള്‍ക്കായുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ്; പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത്.

Published

on

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങളുയര്‍ത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത്.

ബജറ്റവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കള്‍ പാര്‍ലമെന്റിലെ പ്രതിഷേധ നീക്കങ്ങള്‍ സംബന്ധിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ എംപി ടി.ആര്‍.ബാലു തുടങ്ങിയവരും തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

രാവിലെ 10.30-ന് പാര്‍ലമെന്റ് കവാടത്തില്‍നിന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിക്കുമെന്നാണ് വിവരം. ‘ബജറ്റ് എന്ന സങ്കല്‍പ്പംതന്നെ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് തകര്‍ത്തു. മിക്ക സംസ്ഥാനങ്ങളോടും വലിയ വിവേചനം കാണിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്നാണ് ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടേയും തീരുമാനം’ യോഗത്തിന് ശേഷം കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ബിഹാറിന് 58,900 കോടി രൂപയും ആന്ധ്രയ്ക്ക് 15,000 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങള്‍ക്കും കാര്യമായ വിഹിതം ബജറ്റില്‍ ഉണ്ടായതുമില്ല. ഇത് വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍, അതില്‍ വിവേചനമില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എല്ലാം സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

കസേര സംരക്ഷിക്കാനുള്ള ബജറ്റെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Continue Reading

india

അർജുനെ കണ്ടെത്താന്‍ തീവ്രശ്രമം, ദൗത്യം ഒമ്പതാം നാള്‍; സോണാർ സിഗ്നല്‍ ലഭിച്ച പ്രദേശത്ത് തിരച്ചില്‍

ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും.

Published

on

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഒമ്പതാം ദിവസം. ഗംഗാവാലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ കഴിഞ്ഞ ദിവസം സോണാര്‍ സിഗ്‌നലും ലഭിച്ചിരുന്നു. ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ തിരച്ചിലിന് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാകും പ്രധാനമായും ഇന്ന് തിരച്ചില്‍ നടത്തുക. ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കര്‍ണാടക അങ്കോല-ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അര്‍ജുനെ കണ്ടെത്താനായി ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. ഗംഗാവാലി പുഴ നിറഞ്ഞൊഴുകിയതും പ്രതിസന്ധി സൃഷ്ടിച്ചു. ജീവന്‍ പണയപ്പെടുത്തിയുള്ള രക്ഷാദൗത്യമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുരോഗമിക്കുന്നത്.

Continue Reading

india

മോദിക്കെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ; ഇന്ന് രാഹുലുമായി കൂടിക്കാഴ്ച

പാര്‍ലമെന്റില്‍ വെച്ച് ഇന്ന് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.

Published

on

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. 7 കര്‍ഷക സംഘടന നേതാക്കളായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. പാര്‍ലമെന്റില്‍ വെച്ച് ഇന്ന് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.

കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സ്വകാര്യ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പ്രതിഷേധം കനപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

മോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചിട്ടുണ്ട്. താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്നാണ് സംഘടന അറിയിക്കുന്നത്.

ഇതിന്റെ ഭാഗമായി ലോങ്മാര്‍ച്ചും കര്‍ഷക സംഘടനകള്‍ നടത്തും. എം.പിമാരോട് വിഷയമുന്നയിച്ച് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തും. സെപ്റ്റംബര്‍ ഒന്നിന് സംഭാല്‍ ജില്ലയിലും 15ന് സിന്ധിലും കര്‍ഷക സംഘടനകളുടെ പ്രതിഷേധമുണ്ട്. സെപ്റ്റംബര്‍ 22ന് പിപ്പിലിയിലായിരിക്കും പ്രതിഷേധം.

Continue Reading

Trending