Connect with us

Video Stories

സാമൂഹികശാസ്ത്രത്തില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താം

Published

on

സമൂഹം നയരൂപവത്കരണ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നില്ലേ? അതിനു പരിഹാരം നിര്‍ദേശിക്കാമോ? ഒരു ഗവേഷണ മാര്‍ഗരേഖ തയ്യാറാക്കാമോ? അതുവഴി സാമൂഹികശാസ്ത്രമേഖലക്ക്‌ സംഭാവന നല്‍കാമോ? എങ്കില്‍ നിങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. ‘ഇംപാക്ട്ഫുള്‍ പോളിസി റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് (ഇംപ്രസ്) എന്ന പദ്ധതി അതിന് അവസരമൊരുക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമൂഹികശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുക, നയരൂപവത്കരണത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിക്കുക, സാമൂഹികശാസ്ത്ര ഗവേഷണം സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക. മാനവ വിഭവശേഷി മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യു.ജി.സി. 12 (ബി) പദവിയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍, ഐ.സി.എസ്.എസ്.ആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഇവര്‍ക്കൊക്കെ പ്രോജക്ട് പ്രൊപ്പോസല്‍ നല്‍കാം. മികച്ച ഗവേഷണ സൗകര്യമുണ്ടെങ്കില്‍, പരിധിയില്ലാതെ പ്രൊപ്പോസല്‍ നല്‍കാം. വ്യക്തികള്‍ക്ക് രണ്ട് പ്രോജക്ടുവരെ നല്‍കാം, രണ്ടും അനുവദിച്ചാല്‍ ഒന്നേ സ്വീകരിക്കാന്‍ കഴിയൂ. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെളിയിക്കപ്പെട്ട ഗവേഷണ നേട്ടങ്ങള്‍ വേണം.

നവംബര്‍ 30 വരെ അപേക്ഷിക്കാം (2019 ഫെബ്രുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും). ഓണ്‍ലൈന്‍ അപേക്ഷ: http://impress-icssr.edu.in ഹാര്‍ഡ് കോപ്പി, മറ്റു രേഖകള്‍, ‘IMPRESS, Indian Council of Social Sciences Research, Aruna Asaf Ali Marg, New Delhi110067’ എന്ന വിലാസത്തിലേക്ക് അയക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending