kerala
ആശങ്കക്കടല്‍
EDITORIAL

അറബിക്കടലില്‍ കേരള തീരത്തിനോട് ചേര്‍ന്ന് ആഴച്ചകളുടെ ഇടവേളയില്‍ രണ്ടുകപ്പല് ദുരന്തങ്ങളുണ്ടായത്. സംസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. കൊച്ചി പുറങ്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ് 3 ക്ക് പിന്നാലെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിനാണ് കഴിഞ്ഞ ദിവസം തീപ്പിടിച്ചത്. ബേപ്പൂര്‍ അഴിക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 145 കിലോമീറ്ററോളം അകലെ ഉള്‍ക്കടലില്‍ വെച്ച് സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലു പേരെ കണ്ടെത്താനായിട്ടില്ല. ബേപ്പൂരില്‍ നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളത്. അഴിക്കല്‍ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.
എംവി വാന്‍ ഹായ് 503 എന്ന തായ്വാന് കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങങ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവും ഇവയില്‍പെടുന്നു. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാത മേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന് സിന്, ട്രൈഈഥൈലിന് ടെട്രാമൈന്, ഡയാസ്റ്റോണ് ആല്‍ക്കഹോള്‍, ബെന്‍സോഫിനോണ്‍, നൈട്രോസെല്ലു ലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്. ഈ വസ്തുക്കള്‍ കടലില്‍ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലേക്കിന് മുന്നിലുള്ള കണ്ടെയ്നര്‍ ഭാഗം വരെ തീയും സ്ഫോടനങ്ങളും ഇന്നലെയും തുടരുകയായിരുന്നു. മുന്‍ഭാഗത്തെ തീപിടുത്തം ഇന്നലെ തന്നെ നിയന്ത്രണവിധേയമായിരുന്നുവെങ്കിവും കടുത്തപുക വിട്ടൊഴിയാത്ത അവസ്ഥയാണുള്ളത്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായുള്ള റിപ്പോര്‍ട്ടുകളും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
നേരത്തെ അപകടത്തില്‍ പെട്ട എം.എസ്.സി എല്‍സി 3 യില്നിന്ന് ഇന്ധനം വിണ്ടെടുക്കുന്ന ദൗത്യത്തിലെ രണ്ടാം ഘട്ടത്തിന് തുടക്കമായ ദിവസത്തില്‍തന്നെയാണ് മറ്റൊരു അപകടത്തിന് കൂടി അറബിക്കടല്‍ സാക്ഷ്യംവഹിച്ചത്. കപ്പലിലെ ഇന്ധന ടാങ്കുകളുടെ വാല്‍വുകളിലൂടെ ഉണ്ടായേക്കാവുന്ന എണ്ണച്ചോര്‍ച്ച്ക്ക് തടയിടാനുള്ള ദൗത്യമായിരുന്നു ഇന്നലെ ആരംഭിച്ചത്. അമേരിക്കയിലെ ടി ആന്‍ഡ് ട സാല്‍വേജ് കമ്പനി 12 മുങ്ങല്‍ വിദഗ്ധരെയാണ് ഇതിനായി കൊച്ചിയില്‍ എത്തിച്ചിരുന്നത്. എം.എസ്.സി എല്‍ യുടെ മുങ്ങലിലൂടെയുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങള്‍ പൊറുതിമു ട്ടുമ്പോഴാണ് അതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത്. കടലിന് അടിയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ കടല്‍ അപ്രതീക്ഷിതമായി ദിശമാറിയതിനെ തുടര്‍ന്ന് തീരമേഖലയില്‍ കൂട്ടത്തോടെ വന്നടിയുകയാണ്. കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന വലകളില്‍ പോലും ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നതെന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെയുണ്ടായ ഒന്നാമത്തെ കപ്പല്‍ ദുരന്തംതന്നെ മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചുകളഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിലക്കുകള്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകളയുന്നതരത്തിലുള്ളതായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് അതിനേക്കാള്‍ വലിയ മറ്റൊരു ദുരന്തംകൂടി തീരമേഖലയുടെ നടുവൊടിച്ചിരിക്കുന്നത്. എം.വി വാന്‍ഹായിലുണ്ടായിരുന്ന കണ്ടെയിനറിലെ വസ്തുക്കള്‍ കൂടുതല്‍ അപക ടംവിതക്കുന്നതാണെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍. കപ്പല്‍ കൂടുതല്‍ ചരിയുന്ന പക്ഷം കണ്ടെയിനറുകള്‍ കൂട്ടത്തോടെ കടലില്‍ പതിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്രമേല്‍ ഗൗരവതരമായ അവസ്ഥാ വിശേഷത്തിലൂടെ കടലും തീരവും കടന്നുപോകുമ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവു നിസംഗതയാണെന്നതാണ് ഏറെ ഖേദകരം. സാമ്പത്തികമായി ശതകോടികളുടെയും പാരിസ്ഥിതികമായി ഒരിക്കലും കണക്കുകൂട്ടാനാവാത്തതുമായ നഷ്ടമുണ്ടായിട്ടും കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോഴും സര്‍ക്കാറുള്ളത്. അതോടൊപ്പം മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്മെന്റിന്റെ സര്‍വേ പുറത്തു വിടുകയോ, നിര്‍ണായക വിവരങ്ങള്‍ കംസ്റ്റംസോ തയാറായിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം മര്‍മ പ്രധാനമാണെന്നിരിക്കെയാണ് വിവിധ വകുപ്പുകളുടെ ഒളിച്ചുകളി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം.എസ്.സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു നില്‍ക്കുകയാണ്. ഈ കപ്പലെത്തുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്തിന്റെ പേരില്‍ അവകാശവാദങ്ങളുടെ പെരുമ്പറ മുഴക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാകട്ടേ അപകടകരമായ ഈ സാഹചര്യത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
Health
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്.

കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്. രോഗബാധിതയായ മൂന്ന് മാസം പ്രായമുള്ള ശിശു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ആദ്യം ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ വീട്ടിലെ കിണറിന്റെ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബ കണ്ടെത്തിയതാണ് അധികാരികളെ കൂടുതല്‍ ആശങ്കയിലാക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ കിണറുവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് വ്യക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കുകയും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവും രോഗബാധിതനായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടെ, താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരി രോഗബാധിതയായി മരണമടഞ്ഞിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കപ്പെടുകയാണ്. ജലത്തിലൂടെ പകരുകയും അതിവേഗം ജീവന് ഭീഷണിയാകുകയും ചെയ്യുന്ന ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളിലേക്കുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറുകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും സ്ഥിരമായി ക്ലോറിനേഷന് നടത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
kerala
സിപിഎമ്മിനെ പിടിച്ചുലച്ച് ബിനാമി വിവാദം; വ്യവസായി ഹര്‍ഷാദിന്റെ കത്ത് പുറത്ത്
സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു.

സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ ബി. മുഹമ്മദ് ഷര്‍ഷാദ് 2022 മാര്‍ച്ചില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്കിയ കത്തിലാണ് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദുരൂഹ വ്യക്തിത്വമുള്ളവരുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടി രേഖയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയത്.
പഴയ എസ്.എഫ്.ഐ. നേതാവായ രാജേഷ് കൃഷ്ണ, വളരെ പെട്ടെന്നാണ് കേരളത്തിലെ സി.പി.എം. മന്ത്രിമാരുടേയും നേതാക്കളുടേയും വിശ്വസ്തനായി മാറിയത്. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത്, വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പ്ലാസ്റ്റ് സേവ് എന്ന എന്‍.ജി.ഒ.യുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയതായി ഷര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നു. ഒരു കടലാസ് കമ്പനി ഉണ്ടാക്കിയാണ് ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും പറയുന്നു. സി.പി.എം. നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒരു ഒന്നാംതരം ‘പവര്‍ ബ്രോക്കറാ’ണ് രാജേഷ് കൃഷ്ണയെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം. ബ്രിട്ടനിലെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ആരോപണമുണ്ട്. മുന്‍ സ്പീക്കര്‍മാരായ പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ രാജേഷിന്റെ ആതിഥേയത്വം സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
kerala
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം
സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സ്കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala3 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket3 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india3 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു