തന്റെ പഴയ കാറായ മാരുതി 800 കണ്ടെത്താന്‍ ആരാധകരോട് സഹായം ചോദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.

‘എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ പക്കലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.’ സച്ചിന്‍ പറയുന്നു.

ബിഎംഡബ്ലിയു ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഗാരേജില്‍ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരം ബ്രാഡ്മാന്‍ 29 സെഞ്ചുറി കൊപ്പം സച്ചിന്‍ തന്റെ പേര് കൂടി ചേര്‍ത്ത് വച്ചപ്പോള്‍ ഫെരാരി അദ്ദേഹത്തിന് ഒരു സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. തുടര്‍ന്ന് ബിഎംഡബ്ല്യു ഐ8 സെവന്‍സ് തുടങ്ങി നിരവധി ആഡംബരകാറുകള്‍ സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാറുകളില്‍ ഒന്നായിരുന്നു മാരുതി 800 സച്ചിന്‍ പല ഇന്റര്‍വ്യൂകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കാര്‍ വീണ്ടും കണ്ടെത്താനുള്ള സഹായമാണ് ഇപ്പോള്‍ ആരാധകരോട് തേടിയിരിക്കുന്നത്.