ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും യു.പി മാതൃക പിന്തുടര്‍ന്ന് ബി.ജെ.പി. ഇന്നലെ പുറത്തിറക്കിയ പാര്‍ട്ടിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും മുസ്‌ലിം-ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ല. 82 പേരുടെ പട്ടികയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായികളാണ് കൂടുതലും. ഇതില്‍ ലിംഗായത്ത് (32 ), വൊക്കലിംഗ (10)ഒ.ബി.സി (20) എന്നിങ്ങനെയാണ് ജാതി സമവാക്യം. കര്‍ണാടക ജനസംഖ്യയില്‍ ഒന്നാംസ്ഥാനം പട്ടിക ജാതിക്കാര്‍ക്കും (25 ശതമാനം), രണ്ടാംസ്ഥാനം (12.5) മുസ്‌ലിംകള്‍ക്കുമാണ്.
Here is the second list of 82 BJP candidates for the upcoming assembly elections.
We wish candidates the very best!
ಈ ಸಲಾ ಸರ್ಕಾರ ನಮ್ದೆ ! 🤘🏻 pic.twitter.com/rg7pToNuLL— BJP Karnataka (@BJP4Karnataka) April 16, 2018
അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന നാലു പേര്‍ പട്ടികയിലുണ്ട്. ഖനി അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട ജി സോമശേഖര റെഡ്ഡി ബെല്ലാരി സിറ്റിയില്‍ നിന്ന് മല്‍സരിക്കും. ജയിലിലായിരുന്ന കട്ട സുബ്രമണ്യ നായിഡു, കൃഷ്ണയ്യ ഷെട്ടി, ഹരതലു ഹാലപ്പ എന്നിവരും ജനവിധി തേടും. സോമശേഖര റെഡ്ഡി ബന്ധു സന്ന ഫാക്കിരപ്പയും പട്ടികയില്‍ ഇടംനേടി. ആദ്യഘട്ടത്തില്‍ 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. ഇതിലും മുസ് ലിം-ക്രിസ്ത്യന്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല.
Be the first to write a comment.