Connect with us

kerala

പുന്നപ്ര പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി; പിന്നില്‍ പ്രധാന നേതാക്കള്‍?

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.

Published

on

സ്വന്തം നാട്ടിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സി.പി.എം. സുധാകരന്‍ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.
സുധാകരന്‍ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികള്‍ ഉയരുന്നത്.

നേതൃസ്ഥാനങ്ങളില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ കത്ത് നല്‍കി മാതൃക കാട്ടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരന്‍ സജീവമായിരുന്നു. എന്നാല്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിര്‍ന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്‍ മുരളീധരന്‍ നായരുടെ പേരിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം 5 മാസം മുന്‍പാണ് ആരംഭിച്ചത്. നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടല്‍ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല.

ഇന്ന് നടക്കുന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

Trending