സെറീന വില്യംസ്-നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ നാടകീയ രംഗംങ്ങള്‍. പോയിന്റ് വെട്ടിക്കുറിച്ച അമ്പയറോട് കയര്‍ത്ത് സെറീന രൂക്ഷമായ ഭാഷയിലാണ് പെരുമാറിയത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പെരുമാറ്റമാണ് സെറീന നടത്തിയത്.

രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് അമ്പയര്‍ വെട്ടിക്കുറച്ചതാണ് പ്രകോപനത്തിനു കാരണമായത്. അമ്പയറുടെ നേര്‍ക്ക് വിരല്‍ചൂണ്ടി സംസാരിച്ച സെറീന ‘നിങ്ങള്‍ കണ്ണനാണെന്ന്’ വിളിച്ചു പറഞ്ഞു. അമ്പയറുടെ നടപടിയെ കൂവലോടെയാണ് കാണികളും എതിരേറ്റത്. നടപടി ശരിയായില്ലെന്ന് കാണികളില്‍ ചിലര്‍ വിളിച്ചു പറഞ്ഞു.

മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല. എന്നാല്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ കിരീടം നേടിയ ഒസാക്കയെ അഭിനന്ദിക്കാനും സെറീന മറന്നില്ല. ഒസാക്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണെന്നും കൂവലോടെയല്ല കാണികള്‍ അവളുടെ ആഘോഷത്തില്‍ പങ്കുചേരേണ്ടതെന്നും സെറീന പറഞ്ഞു.

Watch Video: