india

അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച്ച;ഏഴു സൈനികരെ കാണാതായി

By Test User

February 07, 2022

കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ ഏഴ് സൈനികരെ കാണതായി.പട്രോളിങ്ങ് സംഘത്തില്‍പ്പെട്ട ഏഴ് സൈനികരെയാണ് കാണതായരിക്കുന്നതെന്ന് ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിക്കുന്നു.ഇന്നലെ (ഞായര്‍) കമെംഗ് സെക്ടറിലെ മലനിരയിലാണ് സംഭവം.

കാണതായവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് മോശം കാലവസ്ഥയാണുള്ളത്.കടുത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നതെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.