കൊച്ചി: ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. 450 പേര്‍ക്കുള്ള ഭക്ഷണമാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞില്ലെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിട്ടത്. ഹോട്ടലില്‍ നിന്ന് 20000 രൂപയും എസ്.എഫ്.ഐക്കാര്‍ കൊണ്ടുപോയെന്ന് കടയുടമ ആരോപിച്ചു.

രാത്രി ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ എടുക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാരെ വീണ്ടും ക്യാമ്പസില്‍ വെച്ച് എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദിച്ചു. ഇവരുടെ വാഹനവും ആക്രമിച്ചു. പാത്രങ്ങള്‍ തിരിച്ചു കൊണ്ടുവന്നപ്പോള്‍ സാമ്പാറും ചോറുമടക്കം നിരവധി വിഭവങ്ങള്‍ ബാക്കിയായിരുന്നു. ഭക്ഷണം ബാക്കിയുണ്ടായിട്ടും പണം തരാതിരിക്കാന്‍ എസ്.എഫ്.ഐക്കാര്‍ മനപ്പൂര്‍വ്വം അക്രമം നടത്തുകയായിരുന്നു എന്ന് കടയുടമ പറഞ്ഞു.