More
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കത്തില്‍

ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി മാറിയിട്ടും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കം തുടരുന്നു. സ്വാശ്രയ വിഷയം ഇത്രയേറെ വഷളായിട്ടും മൗനംതുടരുന്ന എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോള്‍ മഴ പ്രചരിക്കുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളെ പിഴിയാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി നല്‍കിയിട്ടും ഇരുസംഘടനകളും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനായിപ്പോയി…. ഉമ്മന്‍ചാണ്ടിയായിരുന്നേല്‍ കാണിച്ചുതരാമായിരുന്നുവെന്നാണ് ഒരു ട്രോള്‍. പിണറായി വിജയന്‍ നാടുഭരിക്കുമ്പോള്‍ കുട്ടിസഖാക്കളുടെ നട്ടെല്ല് കാണാതെ പോയെന്നാണ് മറ്റൊരു പരിഹാസം. ഇടതുഭരണമല്ലായിരുന്നുവെങ്കില്‍ ഇതിനോടകം എത്ര ബസുകള്‍ അഗ്നിക്കിരയാക്കുമായിരുന്നുവെന്ന് ചില യുവാക്കള്‍ ചോദിക്കുന്നു.
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടമാണെന്ന് ഫേസ്ബുക്കില്‍ വി.ടി ബല്‍റാം എം.എല്‍.എ കുറിച്ചു. സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്.എഫ്.ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്നാണ് ബല്‍റാം ഉന്നയിക്കുന്ന ചോദ്യം.
സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയം വിദ്യാര്‍ത്ഥികളുടെ കണ്ണീരുവീണ് കുതിരുമ്പോഴും മുന്‍കാലങ്ങളില്‍ നാമമാത്രമായ ഫീസ് വര്‍ധനയുടെ പേരില്‍ അക്രമസമരം അഴിച്ചുവിട്ട ഇടതു സംഘടനകളെ കാണാനില്ലാത്തത് അതിശയിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള എസ്.എഫ്.ഐയുടെ ബോര്‍ഡ് മാറ്റാനുള്ള മാന്യതയെങ്കിലും കാട്ടണമെന്നും ഇവര്‍ പറയുന്നു. സ്വാശ്രയ പ്രവേശനം ഇത്രയേറെ കുഴഞ്ഞുമറിഞ്ഞിട്ടും കേവലം പ്രസ്താവനകള്‍ മാത്രമാണ് എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയത്. മാനേജ്‌മെന്റുകള്‍ക്ക് വിടുപണിചെയ്ത സര്‍ക്കാറിനെതിരെ പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇവര്‍ തയാറാകാത്തതും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അതേസമയം, കോടതിവിധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റേത്. മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ഇവര്‍ തുറന്നുപറയുന്നു. എന്നാല്‍ സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇവരും മുന്നോട്ടുവരുന്നില്ല. സ്വാശ്രയ വിഷയത്തില്‍ ഇടതു സംഘടനകളുടെ ഇരട്ടത്താപ്പാണ് ഇതെല്ലാം തുറന്നുകാട്ടുന്നത്.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം