പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണനാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിട്ടണമോ എന്ന കാര്യത്തില്‍ കളക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.

നിലവില്‍ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നിരോധനാജ്ഞ വീണ്ടും നീട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. നിരോധനാജ്ഞക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം തുടരുകയാണ്.