ഷാര്‍ജ: സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് ആദ്യമായി സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെ നിയമിച്ച് യുഎഇ. സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് (സ്വാറ്റ്) ടീമിലേക്കാണ് യുഎഇ ആദ്യമായി സ്ത്രീകളെ നിയമിച്ചത്. പത്ത് പേരെയാണ് സ്വാറ്റിലേക്ക് നിയമിച്ചത്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, സ്വാറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, ജയിലിനുള്ളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കല്‍ എന്നിവയുടെ ഉത്തരവാദിത്വം ഈ പത്തംഗ ടീമിനായിരിക്കും.

24മുതല്‍ 44 വയസുവരെയുള്ള സ്ത്രീകള്‍ക്കാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് തീവ്ര പരിശീലനവും നല്‍കിയിരുന്നു.