.

സേലം : ഹാദിയയെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ കണ്ടു. കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ സി.സി.ടി.വിയുള്ള കോളേജ് സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്നു കൂട്ടിക്കാഴ്ച കഴിഞ്ഞ ബുധനാഴ്ചയായിരുന്നു.

സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ സേലത്ത് എത്തിയ ഹാദിയ മുഴുവന്‍ സമയവും കോളേജിലും ഹോസ്റ്റലിലും പൊലീസ് സുരക്ഷയിലാണ്.

ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ അഭിഭാഷതനൊപ്പമായിരുന്നു എത്തിയത്. നേരത്തെ ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹാദിയ പറഞ്ഞിരുന്നു. അതേസമയം പിതാവ് അശോകന്‍ ഹാദിയയെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പറഞ്ഞിരുന്നു.