കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശിവസേന. മമതാ ബാനര്‍ജിക്ക് പൂര്‍ണ്ണപിന്തുണ നല്‍കാനാണ് തീരുമാനമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ താക്കറെയുമായി കൂടിയാലോചിച്ച ശേഷം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന ജനുവരിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ബംഗാളില്‍ മത്സരിക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും, മസ്സിലും പണവും ഉപയോഗിച്ച് മമതാ ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിലകൊള്ളുന്നതിന്റെ ഭാഗമായി മമതാ ബാനര്‍ജിക്ക് പൂര്‍ണ്ണപിന്തുണ നല്‍കാനാണ് ശിവസേനയുടെ തീരുമാനമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.