Connect with us

News

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടല്‍; ബ്രുഗെയുമായി 3-3 സമനില

മത്സരത്തിന്റെ ആറാം മിനിറ്റില്‍ നിക്കോളോ ട്രെസോള്‍ഡിയാണ് ബ്രുഗെയ്ക്ക് ലീഡ് നല്‍കിയത്.

Published

on

ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് അപ്രതീക്ഷിത തടസ്സം. ബെല്‍ജിയം ക്ലബ് ബ്രുഗെ 3-3 എന്ന സ്‌കോറില്‍ ബാഴ്‌സയെ തളച്ചു.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ നിക്കോളോ ട്രെസോള്‍ഡിയാണ് ബ്രുഗെയ്ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ രണ്ടാമിനിറ്റിനുശേഷം, എട്ടാം മിനിറ്റില്‍ ലാമിന്‍ യമല്‍ ബാഴ്‌സയ്ക്കായി സമനില ഗോള്‍ നേടി. 17-ാം മിനിറ്റില്‍ കാര്‍ലോസ് ഫോര്‍ബ്‌സ് വീണ്ടും ബ്രുഗെയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ യമല്‍ തന്റെ രണ്ടാം ഗോള്‍ നേടി ബാഴ്‌സയെ സമനിലയില്‍ തിരിച്ചെത്തിച്ചു. എന്നാല്‍ 63-ാം മിനിറ്റില്‍ ഫോര്‍ബ്‌സ് വീണ്ടും വല കുലുക്കി ബെല്‍ജിയന്‍ ക്ലബിന് ലീഡ് വീണ്ടെടുത്തു. 77-ാം മിനിറ്റില്‍ ബ്രുഗെ താരത്തിന്റെ ഓണ്‍ ഗോളില്‍ ബാഴ്‌സ രക്ഷപ്പെട്ടു.

സമനിലയോടെ ബാഴ്‌സലോണ ഇപ്പോള്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത്. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാകും.

 

Trending