അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും 2 അധ്യാപകരും
കൊല്ലപ്പെട്ടു.  18 കാരനായ അക്രമി സ്‌കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഉവാള്‍ഡെ നഗരത്തിലെ റോബ് എലമെന്ററി സ്‌കൂളിലാണ് സംഭവം നടന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പ് 2012ല്‍ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പ് ആയിരുന്നു. 20 കുട്ടികളടക്കം 26 പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇന്നലെ ടെക്‌സസില്‍ നടന്നത്.