kerala
യാത്രക്ക് ദിവസങ്ങള്‍ മാത്രം; നിരക്ക് പ്രഖ്യാപിക്കാതെ ഹജ്ജ് കമ്മിറ്റി
കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്.
മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കാനിരിക്കെ യാത്രാനിരക്ക് ഇനിയും പ്രഖ്യാപിക്കാതെ ഹജ്ജ് കമ്മിറ്റികള്‍. യാത്രക്കാര്‍ മൊത്തം അടക്കേണ്ട തുകയെക്കുറിച്ച് ഒരു അറിയിപ്പും ഇതുവരെ നല്‍കിയില്ലെന്നാണ് ആക്ഷേപം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹത പരത്തുന്നതാണ്.
യാത്രക്ക് അവസരം ലഭിച്ചവരുടെ ഓരോ കവറിനും അടക്കേണ്ട സംഖ്യ നറുക്കെടുപ്പിനു ശേഷം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് ആദ്യഗഡു 81,000 രൂപ അടച്ചു. അതുകഴിഞ്ഞ് രണ്ടാം ഗഡുവായി 1,20,000 അടച്ചിട്ടുണ്ട്. ഇനി എത്ര അടക്കണം എന്നതിനെക്കുറിച്ചു ഒരു സൂചനയും നല്കയിട്ടില്ല. അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ബാക്കിവരുന്ന സംഖ്യ യാത്രക്കാര്‍ക്ക് ഒരുക്കിവെക്കാനാവൂ. അവസാന നിമിഷം വലിയ തുക അടക്കാന്‍ നിര്‍ദേശം നല്കിയാല് തീര്‍ത്ഥാടകര്‍ പ്രതിസന്ധിയിലാകുമെന്നാണ് പ്രധാന പരാതി. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വരുന്ന സീറ്റുകളും കൂടി ലഭിച്ചാല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. കോവിഡ് നി യന്ത്രണങ്ങളില് ഇളവ് വന്ന ശേഷമുള്ള ഇത്തവണ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്.
kerala
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
അഗ്നിപര്‍വത പൊട്ടിത്തെറി; കൊച്ചിജിദ്ദ സര്‍വീസ് ഇന്ന് പുനരാരംഭിക്കും
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നെടുമ്പാശ്ശേരി: ഇത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആകാശത്ത് പടര്‍ന്ന ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിജിദ്ദ വിമാന സര്‍വീസ് ബുധനാഴ്ച വീണ്ടും നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനം ഒരുക്കി ജിദ്ദയിലേക്ക് അയക്കും.
ജിദ്ദയില്‍ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെയും മടക്ക സര്‍വീസില്‍ കൊണ്ടുവരും. മടക്ക വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തുമെന്ന് അറിയിച്ചു.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്.
അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.
ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

