kerala
വ്യാപാരി പ്രതിഷേധം രൂക്ഷമായി, വന്‍ ജനപിന്തുണ; കുടുങ്ങി സര്‍ക്കാര്‍
കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരികള്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇടതുകോണുകളില്‍ നിന്ന് തന്നെ ഉയരുന്നു
കോഴിക്കോട്: കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരികള്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇടതുകോണുകളില്‍ നിന്ന് തന്നെ ഉയരുന്നു. ഇടതനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതി, വികെസി മമ്മദ് കോയ, എഎം ആരിഫ് എംപി തുടങ്ങി പലരും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ നിലപാടിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കടകള്‍ തുറക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സംഭവത്തെ വീണ്ടും വഷളാക്കി. ‘എനിക്കാ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’ എന്നായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.
പ്രസ്താവനയിലൂടെ മുഖ്യമന്ത്രി കേരളത്തിലെ വ്യാപാരികളെയും ജനങ്ങളെയും ധിക്കരിച്ചിരിക്കുകയാണെന്നും വിരട്ടിയോ പേടിപ്പിച്ചോ ഇവിടെ ഭരിക്കാമെന്ന് വിചാരിക്കേണ്ടെന്നും വിഡി സതീശന് കുറ്റപ്പെടുത്തി. വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ അര്‍പ്പിച്ച് സുധാകരനും രംഗത്തെത്തി.
ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി.
‘കട തുറക്കാതെ വ്യാപാരികള്‍ അവരുടെ ബാധ്യതകള്‍ എങ്ങനെ നിറവേറ്റാനാണ്. അധ്വാനിച്ച് കഴിയുന്ന എല്ലാവരും ക്ഷമിച്ചു ക്ഷമിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, നിങ്ങളൊക്കെ മര്യാദയ്ക്ക് നിന്നില്ല എങ്കില്‍ കാണിച്ചു തരാം എന്ന് മുഖ്യമന്ത്രി പറയുന്നത്. അത് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അവരെ വിരട്ടുകയാണ്. ഞങ്ങളുടെ കൈയില്‍ പൊലീസുണ്ട് എന്ന ചിന്തയാണ് എങ്കില്‍ അത് കേരളത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ച.
കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചര്‍ച്ച നടത്തും. മന്ത്രി എ.കെ.ശശീന്ദ്രന്, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
kerala
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര് പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.
തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.
രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര് പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
kerala
അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; ആലപ്പുഴയില്‍ നാല് വര്‍ഷത്തിന് ശേഷം വിധി
ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.
ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ സ്വദേശി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ നടപടികളിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.
ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്‍. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു.
അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
kerala
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
-
world17 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

