india
രാജ്യത്ത് 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കോവിഡ്; 624 മരണം
രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര് കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര് ചികിത്സയിലുണ്ട്
രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര് കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര് ചികിത്സയിലുണ്ട്.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.1 കോടി കടന്നു. കൊവിഡ് മരണ സംഖ്യ 4.11 ലക്ഷമായി. ഇന്നലെ കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14, 539 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 7,243 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച 21 കാരിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. തൃശൂരാണ് സംഭവം. ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടി കൊവിഡ് വാക്സിന് എടുത്തിട്ടില്ലെന്നും വിവരം.
india
ക്രിപ്റ്റോ വിപണി തകർന്നു; 50 ദിവസത്തിൽ 1.16 ലക്ഷം കോടി ഡോളർ നഷ്ടം
ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുംബൈ: ക്രിപ്റ്റോകറൻസി വിപണിയിൽ റെക്കോർഡ് തകർച്ച. വെറും 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ട്രില്യൺ ഡോളർ—ഏകദേശം 103 ലക്ഷം കോടി രൂപ. ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ ഇതുവരെ സ്വർണം 61.5% ലാഭം സമ്മാനിച്ചപ്പോൾ, ക്രിപ്റ്റോകറൻസികൾ 4.9% നഷ്ടം മാത്രമാണ് നൽകിയത്. “ക്രിപ്റ്റോ സ്വർണത്തിൻറെ പോലെ സുരക്ഷിത നിക്ഷേപമല്ല” എന്ന യാഥാർത്ഥ്യമാണ് വിപണിയിലെ കൂട്ടവിൽപ്പന വീണ്ടും ഓർമിപ്പിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ക്രിപ്റ്റോസമ്പത്തിന്റെ രാജാവായ ബിറ്റ്കോയിൻ ഒക്ടോബർ 6-ന് നേടിയ സർവകാല ഉയരമായ 126,198 ഡോളറിൽനിന്ന് നവംബർ 21-ൽ 80,660 ഡോളർ വരെ ഇടിഞ്ഞു—36% ഇടിവ്. വിപണിയിൽ നിന്ന് പുറത്ത് പോയത് ഏകദേശം 700 മില്യൺ ഡോളർ (6,255 കോടി രൂപ). ഫെഡറൽ റിസർവ് പലിശനിരക്കിൽ ഇളവ് നൽകുമെന്ന പ്രതീക്ഷയിലുണ്ടായ ചെറിയ തിരിച്ചുവരവ് ഒഴിച്ച്, ബിറ്റ്കോയിൻ ഇപ്പോഴും 28% ഇടിവിൽ വ്യാപാരം ചെയ്യപ്പെടുന്നു.
മുൻനിര 10 ക്രിപ്റ്റോകറൻസികൾക്കും ബന്ധപ്പെടുന്ന ആസ്തികൾക്കും ചേർന്ന് ഒരു ട്രില്യൺ ഡോളറിലധികം മൂല്യം ഇല്ലാതായി. സ്ട്രാറ്റജി INC പോലുള്ള ക്രിപ്റ്റോ-കമ്പനികളുടെ ഓഹരി വിപണിയും തകർന്നു; കമ്പനിയുടെ ഓഹരി വില ചരിത്രത്തിലെ ഉയരത്തിൽനിന്ന് 67% ഇടിഞ്ഞു. 6.4 ലക്ഷം ബിറ്റ്കോയിനുകളുടെ ഉടമസ്ഥതയാണ് സ്ട്രാറ്റജിയ്ക്കുള്ളത്.
സൊലാന 41%, ഇതേറിയം 35%, ബിനാൻസ് കോയിൻ 27% എന്നിങ്ങനെയും മറ്റു പ്രധാന നാണയങ്ങൾ ഇടിഞ്ഞു. കഴിഞ്ഞ വർഷം യു.എസ് അംഗീകരിച്ച ക്രിപ്റ്റോ ETF-കൾക്കും കനത്ത ആഘാതം നേരിട്ടു—ഐഷെയർസ് ഇതേറിയം ട്രസ്റ്റ് 35% നഷ്ടവും, ഗ്രേസ്കെയിൽ ബിറ്റ്കോയിൻ ട്രസ്റ്റും ഫിഡെലിറ്റി വൈസ്ഒറിജിൻ ബിറ്റ്കോയിൻ ഫണ്ടും 27% നഷ്ടവുമാണ് രേഖപ്പെടുത്തിയത്.
2000-22 കാലത്തെ ഐ.ടി ബബിൾ പൊട്ടലിനുശേഷം ഇത്ര വലിയൊരു വിപണിതകർച്ചയാണ് ആദ്യമായി അനുഭവപ്പെടുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. വൻ ചാഞ്ചാട്ടവും അനിശ്ചിതാവസ്ഥയും നിറഞ്ഞ ക്രിപ്റ്റോ വിപണി നിക്ഷേപകർക്ക് യഥാർത്ഥത്തിൽ എന്ത് പ്രയോജനമാണ് നൽകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചോദ്യം ഉയർത്തുന്നു.
india
സ്കൂളിലുണ്ടായ ശാസനാക്രമണം താസ്കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം
മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
ഭോപാല്‍: ദേശീയതല സ്കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച സ്കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.
സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.
കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
india
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര് കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala15 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

