X
    Categories: CultureMoreViews

പഞ്ചാബില്‍ സാധ്യത കോണ്‍ഗ്രസിനു മാത്രം; ബി.ജെ.പിക്ക് പത്തില്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ല: സിധു

നവ്‌ജ്യോത് സിങ് സിധു

പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്നില്ലെന്നും നവ്‌ജ്യോത് സിങ് സിധു. കോണ്‍ഗ്രസും ആപും തമ്മില്‍ കനത്ത മത്സരമാണ് ഉണ്ടാവുകയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിയാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിധു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ഒരു മണ്ഡലത്തില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് വോട്ട് ചെയ്യുന്നത്. ഇവരുടെ പൊതുവികാരം മനസ്സിലാക്കാന്‍ 20,000 പേരുടെ അഭിപ്രായം തേടിയതു കൊണ്ട് കഴിയില്ല. എന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി വിജയിക്കും. ആം ആദ്മി പാര്‍ട്ടി 40 സീറ്റുകള്‍ വരെ നേടും. അകാലി – ബി.ജെ.പി സഖ്യത്തിന് പത്തില്‍ കൂടുതല്‍ സീറ്റ് ലഭിക്കാന്‍ പോകുന്നില്ല.’ മുന്‍ ക്രിക്കറ്റും കമന്റേറ്ററുമായ സിധു പറഞ്ഞു.

അതേസമയം, എക്‌സിറ്റ് പോളുകളെ അകാലിദള്‍ – ബി.ജെ.പി നേതാക്കളും തള്ളി. വന്‍ തിരിച്ചടിയാണ് അകാലി-ബി.ജെ.ി സഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 72 സീറ്റുകള്‍ നേടി തുടര്‍ച്ചയായി മുന്നാം തവണയും അകാലിദള്‍ അധികാരത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: