മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ ഉത്തരം നല്‍കിയെന്നാരോപിച്ചാണ് പരാതി.

മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പദ്ധതിയുടെ വിശദ രേഖ സിഡിയില്‍ ഉള്‍പ്പെടുത്തി നല്‍കി എന്നാണ് പറഞ്ഞത്, എന്നാല്‍ നല്‍കിയിട്ടില്ലെന്ന് കാണിച്ചാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 27 ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.