Connect with us

News

ചൈനീസ് വാക്‌സിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം

Published

on

ചൈനീസ് കോവിഡ് വാക്സീനായ സൈനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്‌സാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആറാമത്തെ വാക്‌സിനാണ് ചൈനയുടെ സൈനോഫാമിനന്‍.

 

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

kerala

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്‌

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു

Published

on

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്.

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Continue Reading

Trending