എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവെച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്നലെ പുതിയ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി.