Culture
പ്രതിഷേധ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന വിധം
സോഷ്യല്‍ ഓഡിറ്റ്
ഡോ. രാംപുനിയാനി
കഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ മരിച്ചതോടെയാണ് കശ്മീരില്‍ കലാപം വഷളായത്. നിരന്തരമായ പ്രതിഷേധവും പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മരണത്തിലേക്കും പലരെയും അന്ധരാക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നത് താഴ്വര വളരെ അസ്വസ്ഥമായ അവസ്ഥയിലെത്തുന്നതിന് കാരണമായി. ഈ അവസരത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണം മുറിവില്‍ ഉപ്പു പുരട്ടുന്ന അവസ്ഥയാണ് രാഷ്ട്രത്തിന് സമ്മാനിച്ചത്. ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വൈകിപ്പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ ആദ്യം പൊലീസ് വാഹനത്തിനു നേരെയാണ് ആക്രമണം നടത്തിയത്. പിന്നീട് ബസിനെ പിന്തുടര്ന്ന് അപ്രതീക്ഷിതമായി തുരുതുരാ വെടിവെക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ്സാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മരിച്ച ഏഴു പേരില്‍ അഞ്ചും സ്ത്രീകളായിരുന്നു. ഡ്രൈവര്‍ സലീമിന്റെ ധീരത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഭീകരര്‍ മൂന്നു വശത്തുനിന്നും വെടിയുതിര്‍ത്തിട്ടും പതറാതെ ബസ് നിര്‍ത്താതിരുന്ന സലീം അടുത്തുള്ള പട്ടാള ക്യാമ്പിലാണ് യാത്രക്കാരെ എത്തിച്ചത്. ബസ്സിലുള്ളവരെ മുഴുവന്‍ കൊന്നൊടുക്കുകയെന്ന ഭീകരവാദികളുടെ ശ്രമമാണ് ഇതിലൂടെ തടയാനായത്.
ഭൂരിഭാഗം ഹിന്ദുക്കളും തെരഞ്ഞെടുക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് അമര്‍നാഥ്. താഴ്വരയിലെ ഗുഹയിലാണ് ഐസ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 1850 കളില്‍ ഒരു മുസ്ലിം ഇടയനാണ് ഇത് കണ്ടെത്തിയത്. അതിനു ശേഷം ഇത് ഭക്തരുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്. അമര്‍നാഥ് യാത്ര മിക്കവാറും മുസ്ലിംകളാണ് ഏര്‍പ്പാട് ചെയ്തുവരുന്നത് എന്നത് ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന്റെ ആഴത്തിലുള്ള അടയാളമാണ് പ്രതിഫലിപ്പിക്കുന്നത്. ബുദ്ധമതത്തിന്റെയും വേദാന്തത്തിന്റെയും സൂഫിസത്തിന്റെയും പാരമ്പര്യമുള്ള സമന്വയ കശ്മീര്‍ സംസ്കാരമായ കശ്മീരിയ്യത്തിന്റെ ആവിഷ്കരണം കൂടിയാണിത്. കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര. 2001, 2002, 2003 വര്‍ഷങ്ങളില്‍ യാത്രക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം എന്‍.ഡി.എ സര്‍ക്കാറായിരുന്നു അധികാരത്തിലെന്നത് യാദൃച്ഛികമാകാം. എന്‍.ഡി.എക്ക് നേതൃത്വം നല്കുന്ന ബി.ജെ.പി പ്രയോഗവത്കരിക്കുന്ന കയ്യൂക്കിന്റെ ദേശീയതയുമായുള്ള പരസ്പര ബന്ധമെന്താണ് ?.
പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന പാക്കിസ്താന് പ്രചോദനം നല്കുന്ന തീവ്രവാദികളും അല്‍ഖാഇദ പോലുള്ള ഭീകര ശക്തികളും കശ്മീര്‍ പ്രശ്നം വര്‍ഗീയവത്കരിക്കുമ്പോഴും പ്രദേശത്തെ ബഹുസ്വര സമൂഹം അതിനെ അതിജയിക്കുകയും അമര്‍നാഥ് യാത്രികര്‍ക്ക് മുസ്ലിം ജനസമൂഹം മഹത്തായ സഹായങ്ങള്‍ ചെയ്തുവരികയുമാണ്. പ്രകൃതി ദുരന്തങ്ങളില്‍പെട്ട് യാത്രക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്ക് വേണ്ട ഭക്ഷണമുള്‍പെടെയുള്ള സഹായങ്ങള്‍ ചെയ്തുവരുന്നത് പ്രദേശത്തെ മുസ്ലിംകളാണ്. കശ്മീരിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളും ഒരേ ശബ്ദത്തിലാണ് അക്രമത്തെ അപലപിച്ചത്. ദേശത്തിന്റെ വേദന ഒരിക്കലും അവസാനിക്കുന്നില്ല. പെഹ്ലുഖാനെയും ജുനൈദിനെയും ആള്‍ക്കൂട്ടം വധിച്ചപ്പോള്‍ ഏറെ നാളത്തേക്ക് മിണ്ടാതിരിക്കുകയും ഒരു ട്വീറ്റ് പോലും പോസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി അമര്‍നാഥ് യാത്രക്കു നേരെയുണ്ടായ അക്രമത്തില്‍ അപലപിച്ചുകൊണ്ട് ട്വീറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയായിരുന്നു.
രാജ്യത്തെ ലിബറല്‍, ജനാധിപത്യ ശബ്ദങ്ങളെ ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന ജോലിയിലാണ് ഹൈന്ദവ ദേശീയവാദക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നതാണ് ഇതിന്റെ മറ്റൊരു വശം. ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു സാധാരണ കളിയാക്കലുമായാണ് ഇത്തവണയുമെത്തിയത്. ‘അമര്‍നാഥ് കൊലയില്‍ എന്റെ പേരിലല്ല, കൂട്ടായ പ്രതിഷേധം അല്ലെങ്കില്‍ അഖ്ലാഖിനും ജുനൈദിനും പെഹ്ലുഖാനും വേണ്ടിയാണ് പ്രതിഷേധം, ശിവ ഭക്തര്‍ക്കു വേണ്ടിയല്ല’ എന്നാണ് അദ്ദേഹം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തത്.
ട്രെയിനില്‍ ജുനൈദ് കൊല്ലപ്പെട്ട് ജന്തര്‍ മന്ദിറില്‍ നടന്ന വന്‍ പ്രതിഷേധ കൂട്ടായ്മക്കു ശേഷമാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായത്. മുസ്ലിംകള്ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ മാത്രമേ സ്വതന്ത്ര ചിന്താഗതിക്കാര്‍ പ്രതിഷേധിക്കുകയുള്ളുവെന്ന ധാരണ പൊതുവായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാരം. ജനക്കൂട്ടം മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന ശേഷം ‘അവാര്‍ഡ് വാപസി’ (അവാര്‍ഡുകള്‍ തിരിച്ചു നല്കല്) ആരംഭിച്ചതോടെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചത്. അവാര്‍ഡ് തിരിച്ചു നല്കല് പ്രതിഷേധം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ശക്തമായ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തിയതായി കാണാം. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്ലാഖിനെ ജനക്കൂട്ടം അടിച്ചുകൊന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ജുനൈദിനെ ട്രെയിനില്‍ കുത്തിക്കൊന്ന സംഭവവും സമാനരീതില്‍ രാജ്യത്തെ ഞെട്ടിച്ചു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ശിലകള്‍ ഇളകിപ്പോകുന്ന സംഭവങ്ങളാണിവ.
ജുനൈദിന്റെ കൊലപാതകത്തിനു ശേഷം രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും രാജ്യം മുഴുവന്‍ സംഭവത്തില്‍ അപലപിക്കുകയും ചെയ്തു. ‘എന്റെ പേരിലല്ല’ എന്ന പ്രതിഷേധം സംഘടിപ്പിച്ചതു വസ്തുതയാണെങ്കിലും സമാനരീതിയില്‍ തന്നെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ അക്രമത്തെ ആയിരങ്ങള്‍ അപലപിച്ചിട്ടുണ്ട്. അതിനാല്‍ ബി.ജെ.പി വക്താവ് റാവുവിനെ പോലുള്ളവര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതിന്റെ ഉദ്ദേശമെന്താണ്?
ഇപ്പോള്‍ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ കഷ്ടത അനുഭവിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണെന്നും അതേസമയം രാജ്യത്തെ മുസ്ലിംകള് സന്തോഷവാന്മാരും അതി ലാളനയാല് വഷളാക്കപ്പെട്ടവരുമാണെന്ന വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്. ഹിന്ദു ദേശീയവാദ രാഷ്ട്രീയക്കാര്‍ ആദ്യം മുസ്ലിംകള്ക്കെതിരെ പ്രചാരണത്തിന് ശക്തികൂട്ടുകയും തുടര്‍ന്ന് ഭാഗികമായി ക്രിസ്ത്യാനികള്‍ക്കെതിരെ നീങ്ങുകയുമാണ്. ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന എല്ലാവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കൂടെക്കൂടെ നടക്കുകയും കൂടുതല്‍ ശ്രദ്ധനേടുകയും ചെയ്തതാണ് ഇതിനുള്ള കാരണം.
സ്വതന്ത്ര ജനാധിപത്യ ശക്തികളുടെ പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഈ വിമര്‍ശനത്തിനു കാരണം. ലിബറല്‍ മൂല്യങ്ങളോടുള്ള അസഹിഷ്ണുതയിലും ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങളിലുമാണ് ബി.ജെ.പി മാതൃകയിലുള്ള രാഷ്ട്രീയം പടുത്തുയര്‍ത്തപ്പെട്ടത് എന്നതിനാല്‍ സമൂഹത്തില്‍ എളുപ്പത്തില്‍ കടന്നുചെല്ലാനാകും. ന്യൂനപക്ഷങ്ങള്‍ പ്രീണിപ്പിക്കപ്പെടുകയാണെന്ന പ്രചരണമാണ് അതിന്റെ പ്രധാന അടിസ്ഥാന തത്ത്വം. എന്നാലിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭൂരിപക്ഷ ഹിന്ദു സമുദായം കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന പ്രചാരണമാണത്. വളരെ ബുദ്ധിപൂര്‍വമായൊരു നീക്കമാണിത്. എന്നാല്‍ അതിനെ പിന്തുണക്കുന്ന ഒരു സത്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
രാജ്യത്തെ സാമൂഹിക അവസ്ഥയിലേക്ക് ഇറങ്ങിച്ചെന്നാല്‍ അവരുടെ പ്രചാരണത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് ബോധ്യപ്പെടും. നമ്മുടെ രാജ്യത്ത് മുസ്ലിംകളുടെ സാമ്പത്തിക അവസ്ഥ വളരെ നന്നായി പ്രതിഫലിപ്പിക്കുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അവരുടെ അവസ്ഥ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുകയാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ആക്രമണത്തിന് ഇരകളാകുന്നതിലും (വര്‍ഗീയ കലാപങ്ങളില്‍ ഇരകളാകുന്നതില്‍ 80 ശതമാനത്തിലധികവും മുസ്ലിംകളാണ്) 2011 സെന്‍സസ് പ്രകാരം 14.1 ശതമാനം മാത്രമുള്ള ഈ വിഭാഗമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഇരകളാകുന്നതിലുള്‍പെടെ ഭീകരാക്രമണത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നത് മുസ്ലിംകളാണ്. നിരപരാധികളായ മുസ്ലിം യുവാക്കള്‍ അറസ്റ്റിലാവുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ അവരെ വെറുതെ വിടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം തുടര്‍ച്ചയായി താഴോട്ടാണ് പോകുന്നതെന്ന് ലോക്സഭയിലെ മുസ്ലിം എം.പിമാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഭൂരിഭാഗം ജോലികളും ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരെല്ലാം തൃപ്തികരവും സമാധാനപരവുമായ ജീവിതം നയിക്കുന്നു. സാമ്പത്തിക മാനദണ്ഡങ്ങളിലും അവര്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഉറപ്പിച്ചു പറയനാകും. ഹിന്ദു സമുദായം ഭീഷണി നേരിടുകയാണെന്ന ധാരണ നിര്‍മ്മിച്ചെടുക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം വീണ്ടും ശക്തിപ്പെടുത്തുകയെന്ന വ്യക്തമായ രാഷ്ട്രീയ നീക്കത്തോടെയാണ്.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala21 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala24 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala18 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

